ചാര്‍ളി സിനിമയിലെ മീശപുലി ഡയലോഗാണ് മൂന്നാര്‍ വികാരം വീണ്ടും ഉണര്‍ത്തിയത്. എങ്ങിനെ പോകും ആരെ കുടെക്കുട്ടും എന്നു ചിന്തിച്ചിരികുംബോഴാണ് Decathlon വൈറ്റിലയില്‍ നിന്നും ഒരു SMS മേസേജ്ജ് കിട്ടുന്നത്.
ഭക്ഷണവും, യാത്രയും, താമസവും ഉള്‍പ്പെടെ ഡിസംബര്‍ 26 ആം തിയതി യെല്ലപ്പെട്ടിയില്‍ ഒരു Jungle Survival Camp + Trekking സംഘടിപ്പിച്ചിരിക്കുന്നു. താല്പര്യംഉള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യുക.
അതികമോന്നും ആലോചിക്കാന്‍ നിന്നില്ല. പോകാന്‍ തീരുമാനിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ ഭാര്യ തന്നെ എന്റെ പേര് രജിസ്റ്റര്‍ ചെയ്തു തന്നു.
ക്രിസ്തുമസ് ആഘോഷം നേരം പുലരുവോളം നീണ്ടിരിന്നു. വീട്ടില്‍ വന്നു കിടന്നിട്ട് ഉറക്കം വരുന്നില്ല. എഴുന്നേറ്റു ലേഗേജ്ജ് പായ്ക്ക് ചെയ്യാന്‍ തീരുമനിച്ചു. ക്യാമറയും മൊബൈലും ചാര്‍ജ്ജ് ചെയ്യാനിട്ടു. രാവിലെ റെഡിയായി ഒരു യുബെര്‍ വിളിച്ചു, 10 മണിയോടുകൂടെ Decathlon വൈറ്റിലയില്‍ എത്തി.
14ലു പേര് ട്രെക്കിങ്ങില്‍ പങ്കെടുക്കാന്‍ ഇതിനകം അവിടെ എത്തിയിരുന്നു. ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു. ചെറിയ ഒരു ബ്രീഫിങ്ങിനു ശേഷം ഞങ്ങളുടെ യാത്ര പുറപ്പെട്ടു.
അടിമാലിയില്‍ നിര്‍ത്തി ഊണു കഴിച്ചു യാത്ര വേണ്ടും തുടങ്ങി. തേയില തോട്ടത്തിലൂടെയുള്ള യാത്ര അതിമനോഹരവും മാനസ്സിനു കുളിര്‍മ്മ നല്‍കുന്നതും ആയിരുന്നു.
നാലു മണിയോടെ ഞങ്ങള്‍ യെല്ലപ്പെട്ടിയില്‍ എത്തിച്ചേര്‍ന്നു. ഞങ്ങളുടെ ടൂര്‍ ഗൈഡ് സെബിനും കൂട്ടരും ഞങ്ങളെ സ്വീകരിച്ചു ക്യാമ്പിലേക്ക് നയിച്ചു.
തേയില തോട്ടങ്ങള്‍ക്കിടയിലെ തമിഴ് ഗ്രാമങ്ങളും പച്ചക്കറി തോട്ടങ്ങളും പിന്നിട്ടു ഞങ്ങള്‍ നടന്നു തുടങ്ങി. ചെറുകാടുകള്‍ക്ക് ഇടയിലുള്ള മലംപാതയിലൂടെയാണ് ഇപ്പോള്‍ ഞങ്ങളുടെ സഞ്ചാരം. പാതയുടെ ഒരുവശം തമിഴ്നാടും മറുവശം കേരളവുമാണ്. നേരം ഇരുട്ടി തുടങ്ങി. തണുപ്പ് കൂടികൊണ്ടിരുന്നു. അതികം വൈകാതെ ഞങ്ങള്‍ ക്യാമ്പിലെത്തി.
ബാഗുകള്‍ കൂടാരങ്ങളില്വെച്ച് ചൂട്കാപ്പി ആസ്വദിച്ചു ക്യാമ്പിനു അങ്ങിങ്ങായി ഞങ്ങള്‍ വെടിതമാശകള് പറഞ്ഞിരുന്നു. ഉണങ്ങിയ വിറകും ചുള്ളികളും കൊണ്ട് ക്യാമ്പിനു നടുവില്‍ തീ കൂട്ടി. വൈകാതെ എല്ലാവരും തീക്ക് ചുറ്റും വന്നിരുന്നു. പാട്ടും കൂത്തും ചിരിയും കളിയും എന്നുവേണ്ട സര്‍വത്ര കലാപരിപാടികളും തുടങ്ങി.
ഈ ബഹളങ്ങള്‍ക്കിടയിലും പരിപാടിയുടെ സംഘാടകര്‍ ഞങ്ങള്‍ക്കാവശ്യമായ ഭക്ഷണം ഉണ്ടാക്കുന്നതിന്റെ തിരക്കിലായിരുന്നു. ചിക്കന്‍ സൂപ്പ് കുടിച്ചാണ് ഡിന്നര്‍ തുടങ്ങിയത്. നല്ല ചൂട് ചപ്പാത്തിയും, ചോറും, ഗ്രില്‍ട് ചിക്കെനും, ചിക്കെന്‍ കറിയും, ദാലും, പച്ചക്കറിയും അടങ്ങിയ മൃഷ്ടാന ഭോജനം. തണുപ്പുകൊണ്ട് വിറങ്ങലിച്ച കൈകള്‍ കൊണ്ട് എല്ലാവരും വേണ്ടുവോളം ആസ്വദിച്ചു കഴിച്ചു. ഇതിനിടയിലും ഞങ്ങളുടെ കലാപരുപാടികള്‍ തുടര്‍ന്നുകൊണ്ടിരുന്നു.
ഡിന്നര്‍ കഴിഞ്ഞപ്പോള്‍ സമയം ഏകദേശം പത്തു മണി കഴിഞ്ഞു. അല്പനേരത്തെ വിശ്രമത്തിന് ശേഷം Night Trekking തുടങ്ങി. തണുപ്പും, കൂരാക്കൂരിരുട്ടും, കുത്തനെയുള്ള കയറ്റവും, നിറവയറും കാരണം Trekking വളരെ ആയാസകരമായി തോന്നി. ഒരു മണിക്കുറോളം നടന്നു ഒരു വിധത്തില്‍ മല കയറി മുകളിലെത്തി. അവിടെത്തെ ഒറ്റ കാഴ്ച്ച ഞങ്ങളുടെ എല്ലാ ക്ഷീണവും അകറ്റി.
തെളിഞ്ഞ ആകാശത്തിലെ കോടാനുകോടി നക്ഷത്രങ്ങള്‍ – ക്ഷീരപഥം (വെണ്ഗംഗ) – വളരെ വ്യക്തമായി കാണാനായി. മിന്നാമിനുങ്ങുകളെപോലെ അനേകമായിരം നക്ഷത്രങ്ങള്‍ ആകാശത്തില്‍ ചിമ്മിക്കൊണ്ടിരിക്കുന്നു. എന്റെ ആദ്യാനുഭവമായിരുന്നു അത്. ഇത്രയും മനോഹരമായി ഈശ്വരന് സൃഷ്ടിച്ച ഈ പ്രപഞ്ചത്തെ എത്ര മനോഹരമായാണ് നമ്മള് കുളമാക്കുന്നത്!
രാത്രിയിലെ കാഴ്ച്ചകള്‍ ആസ്വദിച്ചു പന്ത്രണ്ട് മണിയോടെ ക്യാമ്പില്‍ എല്ലാവരും തിരിച്ചെത്തി. ക്ഷീണം മൂലം എല്ലാവരും പെട്ടെന്നുതന്നെ സ്ലീപിംഗ് ബാഗിനുള്ളില്‍ കയറി ഉറങ്ങാന്‍ ആരംഭിച്ചു. രാവിലെ അഞ്ചരയ്ക്ക് എഴുന്നേറ്റു Tent തുറന്നു നോക്കിയാല്‍ സൂര്യോദയം കാണാനാകുമെന്ന് സെബിന് പറയുന്നുണ്ടായിരുന്നു.
എന്റെ Tent Mate സന്ദീപ് (Decathlon) രാവിലെ തന്നെ എന്നെ സൂര്യോദയം കാണാന്‍ വിളിച്ചെഴുന്നേല്പിച്ചു. Tent തുറന്നു ഞങ്ങള്‍ പുറത്തേക്കു നോക്കി. സൂര്യനു പകരം അങ്ങ് കിഴക്ക് ചന്ദ്രക്കലയായിരുന്നു ഉദിച്ചിരുന്നത്. രണ്ടു മലകള്‍ക്ക് നടുവിലൂടെ ഉദിച്ചുയരുന്ന ചന്ദ്രന് അതിമനോഹരമായ കാഴ്ച്ച. Tent പൂട്ടി വീണ്ടും ഞങ്ങള്‍ ഉറക്കം തുടങ്ങി.
കാട്ടുകോഴികളുടെ കുവലും പക്ഷികളുടെ കളകള ശബ്ദവും കേട്ടാണ് വീണ്ടും ഉറക്കം ഉണര്‍ന്നത്. ഞാന്‍ Tent പതിയെ തുറന്നു പുറത്തേക്കു നോക്കി. ചെറുചൂടോടുകുടിയ പൊന്‍നിറമുള്ള അരുണ കിരണങ്ങളാണ് എന്നെ വരവേറ്റത്. ഉദയസൂര്യതേജ്ജസ്സില് കാടും മലകളും സ്വര്ണനിറമയമായി മാറിയിരുന്നു.
എല്ലാവരും എഴുന്നേറ്റു ഒരു കട്ടന്‍ കാപ്പി കുടിച്ചു. ഇതിനോടകം Breakfast റെഡിയായി – പൂരിയും കറിയും. ക്യാമ്പിനുള്ളിലെ വലിയ മരത്തില്‍ Rope Tree Climbing നുള്ള കയറു റെഡിയായി. എല്ലാവരും തന്നെ Rope Tree Climbing ട്രൈ ചെയ്തു. റോപ്പില്‍ കയറുന്ന ആളെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ പ്രോത്സാഹിപിച്ചുകൊണ്ടിരുന്നു.
പതിനൊന്നു മണിയോടെ ഞങ്ങളുടെ മടക്കയാത്ര ആരംഭിച്ചു. 6800 അടി ഉയരത്തിലുള്ള ഒരു മലയുടെ മുകളിലോട്ടു Trekking നടത്തി, അവിടെ അല്പസമയം ചിലവിട്ടതിനുശേഷമാണ് ഞങ്ങള്‍ മടങ്ങിയത്. കാട്ടുപാതയിലൂടെയുള്ള കുത്തനെയുള്ള ഈ നടത്തം അതിസാഹസികവും വെല്ലുവിളികളും നിറഞ്ഞതാണ്.
കുറ്റിചെടിയില്‍ വെയില് കാഞ്ഞുകൊണ്ട് കിടന്ന ഒരു പച്ചിലപാമ്പിനെ സെബിന് കൈയിലെടുത്തു അതിന്റെ പ്രത്യകതകളെകുറിച്ച് ഞങ്ങളോട് വിവരിച്ചു.
Top Point ല്‍ നിന്നുള്ള View അതിമാനോഹരമാണ്. ചുറ്റും മലനിരകള്‍. മീശപുലിമലയും, താഴ്വരകളും, തേയില തോട്ടങ്ങളും, ഞങ്ങളുടെ ക്യാമ്പും അവിടെനിന്ന് വ്യക്തമായി കാണാം.
കയറ്റംപോലെ ഇറക്കവും കുറച്ചു ദുര്ഘടകമായിരുന്നു. വഴുവഴുപ്പും കുത്തനെയുള്ള ഇറക്കവുമുള്ള കാട്ടുപാതകള്‍ അതിജീവിച്ചു എല്ലാവരും തേയിലതോപ്പിലെ ആയാസരഹിതമായ വഴിയിലെത്തി. വഴിയിലെവിടെയോ ഒരു മലയണ്ണാന് ഞങ്ങള്‍ക്ക് കുറുകെ ചാടി.
വൈകാതെ ഞങ്ങള്‍ ഒരു തമിഴ് ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു. എല്ലാ വീടുകള്‍ക്ക് മുന്നിലും ചെറിയ പൂന്തോട്ടം, അതിമനോഹരമായ വിവധവര്ണതിലുള്ള പുഷ്പങ്ങള്‍. ഒരു ചേട്ടനോട് ചോദിച്ചു കുറച്ചു പൂച്ചെടികള്‍ കരസ്ഥമാക്കി. കുട്ടികള്‍ അവിടെഇവിടെ കളിക്കുന്നുണ്ടായിരുന്നു. അവരെ പിന്നിട്ടു ഞങ്ങളുടെ വണ്ടിയുടെ അടുതെത്തി.
ഞങ്ങള്‍ എല്ലാവരും വണ്ടിയില്‍ കയറി. സെബിനോടും കൂട്ടരോടും വിടപറഞ്ഞു. ഒരുകൂട്ടം നല്ല ഓര്‍മകളും, അനുഭങ്ങളും കൂട്ടുകാരെയും നേടി യെല്ലപെട്ടിയോട് തല്കാലം വിടപറയുന്നു.